പുതിയ അതിഥി നേത്ര, പന്ത്രണ്ടാമത്തെ പൊന്നോമന; കോഴിക്കോട് അമ്മത്തൊട്ടിലിൽ ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചു

Published : Oct 08, 2026, 05:51 PM IST
baby girl found at kozhikode ammathottil named nethra

Synopsis

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്

കോഴിക്കോട്: കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. കുഞ്ഞിന് നേത്ര എന്ന് പേര് നൽകി. കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണ് നേത്ര. കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കോഴിക്കോട് അമ്മത്തൊട്ടിൽ വഴി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ എത്തിയത് 7 പെൺകുട്ടികളും 5 ആൺകുട്ടികളുമാണ്. കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിലെത്തിയതിൽ 1003-ാമത്തെ കുഞ്ഞാണ് നേത്ര.

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച അമ്മത്തൊട്ടിൽ ഒരു വർഷം പിന്നിടുമ്പോൾ ഇവിടെ എത്തുന്ന 12-ാമത്തെ കുഞ്ഞാണിത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയാണ് വെറും 7 ദിവസം മാത്രം പ്രായവും 2.89 കിലോഗ്രാം തൂക്കവുമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ലോക കാഴ്ച ദിനത്തിൽ കിട്ടിയ കുഞ്ഞിന് അതുകൊണ്ട് തന്നെ നേത്ര എന്ന് പേരിട്ടു.

കുഞ്ഞ് തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നിമിഷങ്ങൾക്കകം നഴ്സുമാർ ഓടിയെത്തി കുഞ്ഞിനെ ഏറ്റെടുത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കുഞ്ഞ് പൂർണ ആരോഗ്യവതി ആണെന്ന് കണ്ടെത്തി. കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്താൻ കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ബീച്ച് ആശുപത്രിയിലെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസ്; 5 വിദ്യാർത്ഥികൾ അറസ്റ്റിൽ
എസ്ഐആർ വിരുദ്ധ സമരം തുടരുന്നതിനിടെ നിർണായക അറിയിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 15 മുതൽ അവസരം