കെ ആർ പുരത്ത് ജൂനിയർ, സീനിയര്‍ വിദ്യാർഥികളുടെ 'ഓണത്തല്ല്' നടുറോഡിൽ; മാപ്പപേക്ഷ എഴുതി വാങ്ങി ബംഗളുരു പൊലീസ്

Published : Sep 19, 2025, 10:33 AM IST
malayalee students fight

Synopsis

ബംഗളുരുവിലെ ആവലഹള്ളി ഈസ്റ്റ് കോളേജിലെ മലയാളി വിദ്യാർഥികൾ ഓണാഘോഷത്തിന് ശേഷം നടുറോഡിൽ ഏറ്റുമുട്ടി. ജൂനിയർ, സീനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോളേജ് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് പോലീസ് കേസെടുത്തില്ല. 

ബെംഗളൂരു: ബെംഗളുരുവിൽ മലയാളി വിദ്യാർഥികൾ ഏറ്റുമുട്ടി. ആവലഹള്ളി ഈസ്റ്റ് കോളേജ് വിദ്യാർത്ഥികളാണ് കെ ആർ പുരത്ത് നടുറോഡിൽ ഏറ്റുമുട്ടിയത്. ജൂനിയർ, സീനിയർ വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം. നേരത്തെ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.  ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചത്. സംഭവത്തില്‍ ആര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടില്ല. കോളേജ് അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് ഒഴിവാക്കിയതെന്നും പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളിൽ നിന്ന് പൊലീസ് മാപ്പപേക്ഷ എഴുതി വാങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം