അമിത വേഗത്തിലെത്തിയ കാര്‍ ചരക്കുലോറിയിലേക്കും ബൈക്കിലേക്കും ഇടിച്ചു കയറി, 7 പേര്‍ക്ക് ദാരുണാന്ത്യം

Published : Feb 13, 2026, 10:23 AM IST
car accident bengaluru

Synopsis

ബെംഗളൂരു റൂറൽ ജില്ലയിലെ ഹോസ്കോട്ടയിൽ വാഹനാപകടത്തില്‍ ഏഴ് മരണം. കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറിയാണ് അപകടം

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹോസ്കോട്ടയിൽ വാഹനാപകടത്തില്‍ ഏഴ് മരണം. കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറിയാണ് അപകടം. മരിച്ചവരിൽ ആറു പേരും കാറിൽ യാത്ര ചെയ്തിരുന്നവരാണ്. ബൈക്ക് യാത്രക്കാരനും അപകടത്തിൽ മരിച്ചു. ഹോസ്കോട്ട്-ദാബാസ്‌പേട്ട് ദേശീയപാതയിലാണ് അപകടം. ബെംഗളൂരു കൊത്തന്നൂർ സ്വദേശികൾക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

അപകട വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അവശിഷ്ടങ്ങൾ മാറ്റി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അപകടത്തെ തുടർന്ന് തിരക്കേറിയ ദേശീയപാതയിലെ ഗതാഗതം കുറച്ച് നേരം തടസ്സപ്പെട്ടു. അപകടത്തിൽ അമിതവേഗതയാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്. കാർ നല്ല വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആഗോള അയ്യപ്പ സംഗമം വൻ തട്ടിപ്പ്,കണക്കില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു,മന്ത്രി വിഎൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല
ബെന്നി ബെഹനാൻ കെപിസിസി അധ്യക്ഷൻ? സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം പുതിയ കെപിസിസി അധ്യക്ഷനേയും പ്രഖ്യാപിക്കാൻ നീക്കം