പൊലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാറിന് ജയിൽ, ഷെയ്ക്ക് ദർവേസ് സാഹിബിന് ഫയർ ഫോഴ്സ്, ക്രൈംബ്രാഞ്ച് വെങ്കിടേഷിന്

Published : May 31, 2023, 06:21 PM IST
പൊലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാറിന് ജയിൽ, ഷെയ്ക്ക് ദർവേസ് സാഹിബിന് ഫയർ ഫോഴ്സ്, ക്രൈംബ്രാഞ്ച് വെങ്കിടേഷിന്

Synopsis

പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ക്ക് ദർവേസ് സാഹിബിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് സമഗ്ര മാറ്റം. പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ക്ക് ദർവേസ് സാഹിബിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. 

ബി സന്ധ്യ, ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവർക്ക് ഡിജിപിയായി സ്ഥാനകയറ്റം നൽകിയാണ് നിയമനം. വരും ദിവസങ്ങളിൽ പൊലീസിൽ ഇനിയും അഴിച്ചുപ്പണിയുണ്ടാകും. എച്ച് വെങ്കിടേഷിന് ചുമതലയുണ്ടായിരുന്നു ബറ്റാലിയന്‍റെ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നൽകാനാണ് സാധ്യത. ജില്ല പൊലീസ് മേധാവിമാർക്കും മാറ്റമുണ്ടാകും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത