ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

Published : Dec 20, 2025, 11:11 AM IST
bike accident

Synopsis

ഓവുചാലിൻ്റെ സ്ലാബിനടിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കളും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകട‌ത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമൽ (21),അഖിൽ (19) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരും തൽക്ഷണം മരിച്ചു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ മുസ്ലിം സ്ഥാനാര്‍ത്ഥികളില്ലാതെ സിപിഎം; മുസ്ലിം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷ
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; അസിസ്റ്റൻറ് സെക്ഷൻ ഓഫീസർക്കെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ