
കോഴിക്കോട്: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ മുക്കാളി കെ എസ് ഇ ബി ഓഫീസിന് സമീപത്ത് ഇന്ന് പകൽ 11.30യോടെയാണ് അപകടം നടന്നത്. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണ് മരിച്ചത്.
കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ഇരുചക്ര വാഹനം വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാണുവിനെ മാഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. രണ്ടാഴ്ച മുമ്പ് ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർ കുഴിയിൽ വിണ് മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam