ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; അമ്പലവയലിൽ രണ്ട് യുവാക്കൾ മരിച്ചു

Published : Oct 30, 2025, 12:14 AM IST
bike accident

Synopsis

അമ്പലവയൽ ചുള്ളിയോട് റോഡിൽ റെസ്റ്റ് ഹൌസിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. 

കൽപ്പറ്റ: വയനാട് അമ്പലവയലിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. അമ്പലവയൽ ചുള്ളിയോട് റോഡിൽ റെസ്റ്റ് ഹൌസിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു അപകടം.

അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ബൈക്ക് നിയന്ത്രണം നഷ്ടമായി പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ