പൊന്നാനിയിൽ ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; സഹായിക്കാനോടിയെത്തി കുട്ടി, സിസിടിവി ദൃശ്യം

Published : Apr 02, 2025, 06:25 PM IST
പൊന്നാനിയിൽ ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; സഹായിക്കാനോടിയെത്തി കുട്ടി, സിസിടിവി ദൃശ്യം

Synopsis

മറ്റൊരു ബൈക്കിലെത്തിയ യാത്രികരിലെ ചെറിയ ഒരു കുട്ടിയാണ് റോ‍ഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്. 

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് യാത്രികൻ തെറിച്ച് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണ്. രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. സൈഡ് റോഡിൽ നിന്നാണ് ബൈക്ക് യാത്രക്കാരൻ എത്തുന്നത്. 

മറ്റൊരു ബൈക്കിലെത്തിയ യാത്രികരിലെ ചെറിയ ഒരു കുട്ടിയാണ് റോ‍ഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്. പരിക്കേറ്റ ആളെ എഴുന്നേൽക്കാൻ സഹായിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിരവധി പേരാണ് കുട്ടിയെ വലിയ മനസിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഏറ്റവും ആശ്വാസകരമായ കാര്യം ഹെൽമറ്റ് ധരിച്ചിരിക്കുന്നതിനാൽ അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉ​ഗ്രൻ പോരാട്ടത്തിന് സാക്ഷിയായി കവടിയാർ; യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥന് തകർപ്പൻ വിജയം
എറണാകുളത്ത് 12 നഗരസഭകളിലും യു.ഡി.എഫിന് സര്‍വാധിപത്യം, ഒരിടത്തും എൽഡിഎഫ് ഇല്ല, തൃപ്പൂണിത്തുറയിൽ എൻഡിഎ