യുഡിഎഫിൻ്റെ പോക്ക് ശരിയല്ലെന്ന് പറയുന്നത് കേട്ടാൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനെന്ന് ബിനോയ് വിശ്വം; വിമർശനം വി ശിവൻകുട്ടിക്കെതിരെ

Published : Oct 07, 2026, 08:28 AM IST
Binoy Viswam

Synopsis

പി എം ശ്രീ, എലപ്പുള്ളി ബ്രൂവറി വിഷയങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി എം ശ്രീ വിഷയത്തിൽ സിപിഐയുടെ ഇടപെടലാണ് എൽഡിഎഫിനെ രക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ വിമർശിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.

പാലക്കാട്: യുഡിഎഫിന്റെ പോക്ക് ശരിയല്ലെന്ന് വി. ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎമ്മിനെതിരെ കടുത്ത വിമർശനമുന്നയിച്ച അദ്ദേഹം, ശിവൻകുട്ടിക്കെതിരെ പിഎം ശ്രീ വിഷയത്തിലാണ് നിലപാടെടുത്തത്. സിപിഐ പാലക്കാട് ജില്ലാ പ്രവർത്തക യോഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ അതിരൂക്ഷ വിമർശനം.

സിപിഎമ്മിന്റെ നിലപാടുകളെ രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രസംഗം. സിപിഐ ഇല്ലായിരുന്നുവെങ്കിൽ പി എം ശ്രീ വിഷയത്തിൽ എൽഡിഎഫിന്റെ നയം സിപിഎം അടിയറവ് പറയുമായിരുന്നുവെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ആർഎസ്എസിന്റെ അജണ്ടയാണ് പി എം ശ്രീ എന്ന ഉറച്ച നിലപാടിൽ സിപിഐ നിലകൊണ്ടതുകൊണ്ടാണ് ഇന്ന് എൽഡിഎഫിന് തലയുയർത്തി നിൽക്കാൻ സാധിക്കുന്നത്. ഒടുവിൽ സിപിഐയുടെ ഈ നിലപാടാണ് ശരിയെന്ന് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിന് തന്നെ സമ്മതിക്കേണ്ടി വന്നു. സിപിഎമ്മിനെക്കൂടി ശരിയായ പാതയിലേക്ക് നയിച്ച് രക്ഷിച്ചെടുത്തത് സിപിഐ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിന്റെ പോക്ക് ശരിയല്ലെന്ന് ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനാണെന്നും അദ്ദേഹം തുടർന്ന് ചോദിച്ചു.

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ബ്രൂവറിയുടെ നേട്ടങ്ങൾ നിരത്തിയപ്പോൾ അതിനെ തള്ളിപ്പറഞ്ഞത് താനായിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം കടുത്ത ക്ഷാമത്തിലേക്ക്, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
എന്താകണം കേരളത്തിന്‍റെ ഭാവി, ഏഷ്യാനെറ്റ് ന്യൂസ് തുടക്കമിടുന്നു അ​ഗോര 2026, ലോ​ഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു