'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം

Published : Oct 07, 2026, 08:10 AM IST
anoop jacob suresh gopi

Synopsis

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രം വിഹിതം വെട്ടിക്കുറച്ചതോടെ കേരളം കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. ഇത് സാധാരണക്കാരെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിൽ അഭ്യർഥിച്ചു. 4,068 കിലോലിറ്റർ മണ്ണെണ്ണയാണു നിലവിൽ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്നാണു ആവശ്യം. സാമ്പത്തിക ദുർബലവിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, മറ്റു പിന്നാക്കവിഭാഗങ്ങൾ എന്നിവർ സബ്സിഡി മണ്ണെണ്ണ ആശ്രയിക്കുന്നതിനാൽ, സംസ്ഥാന സർക്കാരിന് വിതരണഅളവ് 0.5 ലിറ്ററിൽ നിന്ന് ഒരുലിറ്ററായി വർധിപ്പിക്കാതെ മറ്റു മാർഗമില്ല.

തീരദേശ, കുന്നിൻ പ്രദേശങ്ങൾ, വിദൂര നാടുകൾ എന്നിവിടങ്ങളിൽ ഗാർഹിക ആവശ്യങ്ങൾക്കായി മണ്ണെണ്ണയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തിൽ ഗണ്യമാണ്. എൽപിജി വിതരണനിയന്ത്രണം മൂലം മണ്ണെണ്ണയ്ക്കും മറ്റു പാചകഇന്ധനങ്ങൾക്കും ആവശ്യം വർധിച്ചു. സംസ്ഥാനത്ത് 95.5 ലക്ഷം റേഷൻ കാർഡ് ഉടമകളുണ്ട്. 2026-27 ലെ ആദ്യപാദത്തിൽ 5496 കെഎൽ അധികവിഹിതം അനുവദിക്കണമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ കേന്ദ്ര സർക്കാരിനോട് നേരത്തെ അഭ്യർഥിച്ചിരുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ കേരളം കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. മുമ്പു ലഭിച്ചിരുന്ന 56.76 ലക്ഷം ലിറ്ററിൽ നിന്ന് ഇത്തവണ ഒക്ടോബർ-ഡിസംബർ പാദത്തിലും വിഹിതം 40.68 ലക്ഷം ലിറ്ററായി തന്നെ കേന്ദ്രം പരിമിതപ്പെടുത്തി. ഇതിലൂടെ ആകെ 16.08 ലക്ഷം ലിറ്ററിന്റെ കുറവാണു സംസ്ഥാനത്തിനുണ്ടായത്. നിലവിലെ വിഹിതം അനുസരിച്ച് 5.94 ലക്ഷം വരുന്ന മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലിറ്റർ വീതവും, പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്റർ വീതവുമാണു മണ്ണെണ്ണ നൽകുന്നത്. എന്നാൽ വിഹിതം പകുതിയോളം കുറഞ്ഞതോടെ എല്ലാ കാർഡുടമകൾക്കും ഇതു ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് എഞ്ചിൻ ശേഷി അനുസരിച്ച് വലിയ അളവിൽ മണ്ണെണ്ണ ആവശ്യമാണ്. റേഷൻ വിഹിതത്തിൽ നിന്നുകൂടി ഇവർക്കു മണ്ണെണ്ണ നൽകേണ്ടി വരുന്നതു പ്രതിസന്ധി രൂക്ഷമാക്കുന്നു. പലരും ഉയർന്ന വിലനൽകി പുറംവിപണിയിൽ നിന്നാണ് ഇപ്പോൾ മണ്ണെണ്ണ വാങ്ങുന്നത്. വിഹിതം വെട്ടിക്കുറച്ചതിനൊപ്പം റേഷൻ മണ്ണെണ്ണയുടെ വിലയും കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ റേഷൻ കടകൾ വഴി ലിറ്ററിന് 71 രൂപ മുതൽ 76 രൂപ വരെ നിരക്കിലാണു മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐഎഎസ് തലപ്പത്ത് ദിവ്യ-അനുപമ പോര്; മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ ആവിഷ്കരിച്ചു!
യുഡിഎഫിൻ്റെ പോക്ക് ശരിയല്ലെന്ന് പറയുന്നത് കേട്ടാൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനെന്ന് ബിനോയ് വിശ്വം; വിമർശനം വി ശിവൻകുട്ടിക്കെതിരെ