
തൃശൂർ: സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തിൽ എംപിക്ക് പിന്തുണയുമായി ബിജെപി രംഗത്ത്. ഇന്ന് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ബിജെപി കൈനീട്ടം നൽകും. തൃശൂർ വടക്കുംനാഥ ക്ഷേത്ര മേൽശാന്തി സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് കൈനീട്ടം നൽകുന്ന നടപടിക്കെതിരെയാണ് ദേവസ്വം ബോർഡ് രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള പണം കൊണ്ട് മേൽശാന്തിമാർ കൈനീട്ടം നൽകരുതെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പറഞ്ഞതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ കൈനീട്ട സമരം. ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി വ്യാഴാഴ്ച വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. തൊഴാനെത്തിയ എല്ലാ ഭക്തർക്കും ഇന്ന് വിഷുക്കൈനീട്ടം നൽകുമെന്നും അറിയിച്ചു. സുരേഷ് ഗോപിയെ വിലക്കിയ അതേ കാര്യം ബിജെപി ചെയ്യും. ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്നും ബിജെപി ആരോപിച്ചു.
ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തർക്ക് ക്ഷേത്രത്തിൽ വരാനും പൂജാരിമാർക്ക് ദക്ഷിണ നൽകാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപോഗിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകുന്നത്. ഇത് എത്രയോ കാലമായി തുടരുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ദക്ഷിണ നൽകിയതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. എന്നാൽ സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് കൈനീട്ടം നൽകരുതെന്ന ഫത്വയാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പുറത്തിറക്കിയത്. സിപിഎമ്മിന്റെ തീരുമാനമാണ് ദേവസ്വം ബോർഡ് നടപ്പാക്കുന്നത്. എംഎം വർഗീസ് അല്ല ക്ഷേത്രത്തിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആഹ്വാന പ്രകാരം ദേവസ്വം പ്രസിഡന്റ് വിഷുക്കൈനീട്ടം തടഞ്ഞ സാഹചര്യത്തിൽ അതിൽ പ്രതിഷേധിച്ചാണ് ബിജെപി സമരം നടത്തുന്നതെന്നും അറിയിച്ചു.
കാർഷിക നിയമങ്ങൾ തിരിച്ചു വരും, നിയമം പിൻവലിച്ചതിൽ കടുത്ത അമർഷം : സുരേഷ് ഗോപി
തിരുവനന്തപുരം: കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്ന് സുരേഷ് ഗോപി എംപി. കാർഷിക നിയമം മോദി സർക്കാർ പിൻവലിച്ചതിൽ തനിക്ക് അതിയായ അമർഷം ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കർഷക സമരത്തിൽ പങ്കെടുത്തവരെയും സുരേഷ് ഗോപി പരിഹസിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകൾ -
യുപി ബോർഡറിൽ കർഷകർക്ക് കഞ്ഞിവയ്ക്കാൻ പൈനാപ്പിളും കൊണ്ടു പോയ കുറപ്പേരുണ്ട് ഇവരൊക്കെ കർഷകരോടൊക്കെ എന്ത് ഉത്തരം പറയും എന്ന് ഉത്തരം പറയും? ആരാണ് കർഷകരുടെ സംരക്ഷകർ? നരേന്ദ്രമോദിയും സംഘവും കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാൻ. അതങ്ങനെ തന്നെയാണ്. ആ കാർഷിക നിയമങ്ങൾ തിരിച്ചു വരും. അതിനായി ജനങ്ങളും കർഷകരും ആവശ്യപ്പെടും. ശരിയായ തന്തയ്ക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. ആ കാർഷിക നിയമങ്ങൾ തിരിച്ചു വരും. അല്ലെങ്കിൽ ഈ ഭരണത്തെ പറഞ്ഞയക്കും കർഷകർ ആ നിലയിലേക്ക് പോകും കാര്യങ്ങൾ.