എ പ്ലസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം

Published : Jan 03, 2021, 07:50 AM IST
എ പ്ലസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം

Synopsis

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കേരള യാത്രയില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കും.  

തിരുവനന്തപുരം: എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപി സംസ്ഥാന ഘടകത്തിന് നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം ലഭിച്ചത്. കൊവിഡ് മുക്തനായ അധ്യക്ഷന്‍ ജെ പി നദ്ദയുമായും സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായും സുരേന്ദ്രന്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കേരള യാത്രയില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കും. കേന്ദ്ര നേതാക്കളുമായുള്ള സുരേന്ദ്രന്റെ കൂടിക്കാഴ്ച ഇന്നും തുടരും. ഈ വര്‍ഷമാണ് കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ്. കേരളത്തില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.
 

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'