മുന്നണിമാറ്റ അഭ്യൂഹത്തിനിടെ എന്‍സിപി ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന്

Published : Jan 03, 2021, 07:30 AM IST
മുന്നണിമാറ്റ അഭ്യൂഹത്തിനിടെ എന്‍സിപി ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന്

Synopsis

അന്തരിച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ് ഉള്‍പ്പെടെ ഒരു വിഭാഗത്തിന് എല്‍ഡിഎഫിനൊപ്പം നില്‍ക്കാനാണ് താല്‍പര്യം.  

ആലപ്പുഴ: മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എന്‍സിപി ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്കാണ് യോഗം. സംസ്ഥാന അധ്യക്ഷന്‍ ടീ.പി.പീതാംബരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. അന്തരിച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ് ഉള്‍പ്പെടെ ഒരു വിഭാഗത്തിന് എല്‍ഡിഎഫിനൊപ്പം നില്‍ക്കാനാണ് താല്‍പര്യം. അതേസമയം ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ മയൂരി ഉള്‍പ്പെടെ ചിലര്‍ യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള മാണി സി.കാപ്പന്‍ വിഭാഗത്തിന്റെ നിലപാടിനൊപ്പമാണ്.

മുന്നണി മാറ്റം സംബന്ധിച്ച അഭിപ്രായ രൂപീകരണം ലക്ഷ്യമിട്ടാണ് ജില്ലാ നേതൃ യോഗങ്ങള്‍ ചേരുന്നത്. സിറ്റിംഗ് സീറ്റുകള്‍ വിട്ടു കൊടുത്തുള്ള നീക്കുപോക്ക് ആരുമായും വേണ്ടെന്നാണ് ദേശീയ നേതൃത്വതിന്റെ നിലപാട്. മുന്നണി മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ അടുത്ത ആഴ്ച കേരളത്തിലെത്തും
 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി