CMRL-എക്സാലോജിക് ഇടപാട്: ഇഡി നിർദേശിച്ചിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല, സിപിഎം- കോൺ​ഗ്രസ് ഒത്തുകളി- രാജീവ് ചന്ദ്രശേഖർ

Published : Sep 18, 2026, 12:15 PM IST
rajeev chandrasekhar

Synopsis

ഒന്നും ചെയ്യാതെ ഒരു കമ്പനിയിലേക്ക് പണം വരുന്നത് ഭഗവാൻ ചെയ്തതല്ലെന്നും അന്വേഷണം നടത്തിയാൽ കോൺഗ്രസ്, ലീഗ് നേതാക്കളുടെയും പേര് വരുമോ എന്ന ആശങ്കയാണ് യുഡിഎഫിനെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ ഇഡി നിർദശം നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അന്വേഷണം നടത്തിയാൽ കോൺ​ഗ്രസ്, മുസ്ലീംലീ​ഗ് നേതാക്കളുടെയും പേരുവരുമോ എന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം നടത്തിയ അഴിമതിയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. പിണറായി വിജയനെ ജയിലിലാക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽഗാന്ധി അടക്കം പ്രഖ്യാപിച്ചു. എന്നാൽ, അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ ഇഡി നിർദേശം നൽകിയിട്ടും നടപടി എടുക്കുന്നില്ല. സർക്കാർ നിലപാട് പോലും പറയുന്നില്ല. സിപിഎമ്മും കോൺ​ഗ്രസും തമ്മിൽ ഒത്തുകളിയുണ്ടെന്ന് ജനങ്ങൾ പറയുന്നു. അത്തരം ശ്രമമുണ്ടായാൽ ബിജെപി എതിർക്കും. ഒന്നും ചെയ്യാതെ ഒരു കമ്പനിയിലേക്ക് പണം വരുന്നത് ഭഗവാൻ ചെയ്തതല്ലെന്നും അന്വേഷണം നടത്തിയാൽ കോൺഗ്രസ്, ലീഗ് നേതാക്കളുടെയും പേര് വരുമോ എന്ന ആശങ്കയാണ് യുഡിഎഫിനെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൃഗശാല മാറ്റത്തെ പിന്തുണച്ച് മന്ത്രി കെ മുരളീധരനും സിപി ജോണും; നെയ്യാർ ഡാമിന്റെ പരിസരമാണ് ഉചിതമെന്ന് പ്രതികരണം
കലഹിച്ച് തോമസ് ഉണ്ണിയാടാൻ , സമാന്തരപരിപാടി സംഘടിപ്പിച്ച് പുറത്ത് പോകാൻ നീക്കം, ജോസഫ് ​ഗ്രൂപ്പിൽ അതൃപ്തി