ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞ കുപ്പി മുഖത്തടിച്ചു; വിദ്യാർത്ഥിയുടെ രണ്ടുപല്ല് പോയി, മുഖത്ത് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

Published : Oct 19, 2025, 10:36 PM ISTUpdated : Oct 19, 2025, 10:38 PM IST
student face injury

Synopsis

ആദിത്യൻ കണ്ണൂരിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്ത് കൊയിലാണ്ടിയിൽ ഇറങ്ങി അവിടെ നിന്ന് വീട്ടിലേക്ക് പോകാനായി പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുമ്പോഴാണ് തൊട്ടടുത്ത പ്ലാറ്റ്ഫോമിലൂടെ പോവുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ കുപ്പി മുഖത്ത് കൊള്ളുന്നത്. ‌

കോഴിക്കോട്: ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ കുപ്പി മുഖത്ത് പതിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. പേരാമ്പ്ര നൊച്ചാട് സ്വദേശി ആദിത്യൻ (21) ആണ് പരിക്കേറ്റത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. ആദിത്യൻ കണ്ണൂരിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്ത് കൊയിലാണ്ടിയിൽ ഇറങ്ങി അവിടെ നിന്ന് വീട്ടിലേക്ക് പോകാനായി പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുമ്പോഴാണ് തൊട്ടടുത്ത പ്ലാറ്റ്ഫോമിലൂടെ പോവുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് എറിഞ്ഞ കുപ്പി മുഖത്ത് കൊള്ളുന്നത്. ‌ആദിത്യന്റെ രണ്ട് പല്ലുകൾ നഷ്ടമാവുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. കൊയിലാണ്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവം അന്വേഷിക്കുമെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം