തമിഴ്നാട് രജിസ്ട്രേഷൻ സ്കോര്‍പ്പിയോയിൽ അ‍ഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ; കണ്ടെത്തിയത് പലയിടത്ത് ഒളിപ്പിച്ച നിലയിൽ

Published : Apr 18, 2025, 02:34 PM IST
തമിഴ്നാട് രജിസ്ട്രേഷൻ സ്കോര്‍പ്പിയോയിൽ അ‍ഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ; കണ്ടെത്തിയത് പലയിടത്ത് ഒളിപ്പിച്ച നിലയിൽ

Synopsis

ടിഎൻ 05 എയു 4793 നമ്പര്‍ സ്കോര്‍പ്പിയോ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പരുങ്ങിയതോടെയാണ് സംശയം തോന്നിയത്.

കൊല്ലം: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം ആര്യങ്കാവ് ചെക് പോസ്റ്റിൽ പരിശോധനയ്ക്കിടെ പിടികൂടി. രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 15,10,000 രൂപയാണ് പിടികൂടിയത്. വരുദനഗർ സ്വദേശി പാണ്ഡ്യൻ എന്നയാളാണ് പിടിയിലായത്. ഇയാൾ TN 05 AU 4793 എന്ന നമ്പര്‍ രജിസ്ട്രേഷനിലുള് സ്കോര്‍പ്പിയോയിലാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റിലെത്തിയത്. കാക്കി കണ്ട് പരുങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിലായിരുന്നു  വാഹന പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ, ഗോപൻ, പ്രേം നസീർ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സജീവ്, സന്ദീപ് കുമാർ, ശ്രീലേഷ് എന്നിവരും ട്രെയിനിങ് ഇൻസ്പെക്ടർമാരായ മിഥുൻ അജയ്, അഫ്സൽ, ബിസ്മി ജസീറ, ആൻസി ഉസ്മാൻ എന്നിവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം