സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം; എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന ദില്ലിക്ക്; ഇനി എൻഐഎയിൽ എസ്‌പി

Published : Apr 18, 2025, 02:33 PM IST
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം; എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന ദില്ലിക്ക്; ഇനി എൻഐഎയിൽ എസ്‌പി

Synopsis

വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ചുമതലയേൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ദില്ലിക്ക് പോകുന്നതോടെയാണ് മാറ്റം. വൈഭവ് സക്സേനയോട് ഉടനടി പുതിയ ചുമതലയേൽക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നി‍ർദ്ദേശം. 

അഞ്ച് വ‍ർഷത്തേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിലാണ് വൈഭവ് സക്സേനയെ എൻഐഎയിൽ നിയമിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദ്രുത കർമ സേനാ വിഭാഗം കമ്മാൻഡൻ്റ് ഹേമലതയെ എറണാകുളം റൂറൽ എസ്‌പിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡിസിപി വിജയഭാരത റെഡ്ഡിയെ കാസ‍‍ർകോട് എസ്‌പിയായി നിയമിച്ചു. ടി ഫറഷ് പകരം തിരുവനന്തപുരം ഡിസിപിയാകും. പൊലീസ് ടെലികോം വിഭാഗം എസ്‌പി ദീപക് ധൻക‍ർ ഫറഷ് ഒഴിയുന്ന സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിൻ്റെ എസ്‌പിയാകും.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം