
വയനാട്: ശനിയാഴ്ച വയനാട് മണ്ഡലത്തിൽ നടക്കുന്ന റോഡ് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് രാഹുൽ ഗാന്ധി ജോർജ് എം തോമസ് എംഎൽഎയ്ക്ക് കത്തയച്ചു. അഗസ്ത്യൻമുനി- കുന്ദമംഗലം റോഡിന്‍റെയും നവീകരിച്ച വയനാട് ചുരത്തിന്‍റെയും ഉദ്ഘാടനത്തിന് എംഎൽഎ വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിരുന്നു. ഇതിനാണ് അസൗകര്യം അറിയിച്ച് രാഹുൽ ഗാന്ധിയുടെ സന്ദേശം
read also:മുഖ്യാതിഥി 'രാഹുല്‍ ഗാന്ധി വയനാട് എംപി' ; ഫ്ലെക്സ് സൂപ്പര്‍ ഹിറ്റ്.!
മന്ത്രി ജി സുധാകരൻ ഉദ്ഘാടകനാകുന്ന ചടങ്ങിൽ മുഖ്യാതിഥിയായി രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തി പോസ്റ്ററും ഇറക്കിയിരുന്നു. പോസ്റ്റര്‍ ശ്രദ്ധ നേടിയതിന് പിന്നാലെ അനുമതിയില്ലാതെ രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതായി കോൺഗ്രസ് ആരോപിച്ചിരുന്നു.
read also:വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam