വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

Published : Oct 31, 2025, 08:55 AM IST
Accident Death

Synopsis

ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) അപകടത്തിൽ മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്.

കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് വെള്ളത്തിൽ വീണത്. കാറിൽ ഉണ്ടായിരുന്ന ആളുടെ മൃതദേഹം പുറത്തെടുത്തു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) അപകടത്തിൽ മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. രാവിലെ നാട്ടുകാരാണ് കാർ കനാലിൽ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സുമെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വെള്ളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ച് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം