തൃശൂരിൽ മത്സരയോട്ടത്തിനിടെ മഹിന്ദ്ര ഥാർ ടാക്സിയിൽ ഇടിച്ചു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Jul 20, 2022, 11:39 PM IST
Highlights

ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഭാര്യയുടെ നില ഗുരുതരമാണ്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. 

തൃശൂർ: തൃശൂരിൽ മത്സരയോട്ടം നടത്തിയ ആഢംബര വാഹനങ്ങളിലൊന്ന് ടാക്സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേറ്റു. രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. 

പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ച് കയറിയത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. 

ചികിത്സക്ക് കൊണ്ടുപോകവെ ആംബുലൻസ്, ബസിന് പിന്നിലിടിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

തൃശൂർ : തൃശൂരിൽ ഇരട്ട കുട്ടികളുമായി ആശുപത്രിയിലേക്ക്  പോകുകയായിരുന്ന ആംബുലൻസ്, കെഎസ്ആർടിസി ബസിന് പുറകിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഷെഫീഖ്, അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ വെച്ച് ഇന്ന് രാത്രി എട്ട് മണിയോടെയാണ്  അപകടമുണ്ടായത്. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

യുവാവിനെ കാർ കയറ്റിയും മർദ്ദിച്ചും കൊല്ലാൻ ശ്രമം, നാല് പേർ പാലക്കാട് അറസ്റ്റിൽ

ആംബുലൻസ് നിയന്ത്രണം വിട്ട് ടോൾ പ്ലാസയിലേക്ക് പാഞ്ഞുകയറി, രോഗിയടക്കം നാല് പേർ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു.  ഉഡുപ്പിയിലെ ഒരു ടോള്‍ഗേറ്റിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേരും ടോൾ ബൂത്തിലെ ഒരു ജീവനക്കാരനുമാണ് മരിച്ചത്.   ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും നഴ്സും സഹായിയും അപകടത്തില്‍പ്പെട്ട് ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഉഡുപ്പിയിലെ ബൈന്ദൂര്‍ ഷിരൂര്‍ ടോള്‍ ബൂത്തിലാണ് അപകടമുണ്ടായത്. ഉഡുപ്പിയിലെ ശ്രീദേവി ആശുപത്രിയില്‍ നിന്ന് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്. കനത്ത മഴയില്‍ റോഡ് തെന്നി കിടക്കുകയായിരുന്നു. വഴിയിൽ കിടന്ന പശുക്കളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് ആംബുലന്‍സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

അട്ടപ്പാടി മധു കേസ്; കൂറുമാറിയ വനം വകുപ്പിലെ വാച്ചറെ പിരിച്ച് വിട്ടു

ആംബുലന്‍സ് അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കനത്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിക്കിടന്നതുമൂലം ആംബുലന്‍സിന്‍റെ നിയന്ത്രണം വിട്ടതാണെന്നാണ് ടോള്‍ബൂത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാകുന്നത്. അതിവേഗത്തിലെത്തുന്ന ആംബുലന്‍സിന് തടസമുണ്ടാകാതിരിക്കാന്‍, വാഹനത്തിന്‍റെ സൈറണ്‍ കേട്ട ഉടനെ തന്നെ ടോള്‍ ഗേറ്റിലെ ജീവനക്കാര്‍ ബാരിക്കേഡുകള്‍ എടുത്ത് മാറ്റുന്നത് വീഡിയോയില്‍ കാണാം. 

click me!