അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ കാ‍ര്‍ ഒഴുകി പോയി: കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Sep 04, 2022, 11:52 PM IST
അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ കാ‍ര്‍ ഒഴുകി പോയി: കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

കാറിലുണ്ടായിരുന്ന കീർത്തി രാജിൻ്റെ ഭാര്യ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി.

പാലക്കാട്: അട്ടപ്പാടി ആനക്കട്ടി തൂവയിൽ മലവെള്ളപ്പാച്ചലിൽ കാർ ഒഴുകി പോയി. തമിഴ്നാട് സ്വദേശി കീർത്തിരാജിൻ്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കീർത്തി രാജിൻ്റെ ഭാര്യ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. കീർത്തി രാജ് ഭാര്യക്കൊപ്പം കോയമ്പത്തൂരിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു. വണ്ടി വഴിയിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് തൂവ ആറിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഭാര്യയെ കാറിൽ ഇരുത്തി കീർത്തി രാജ് അവരെ രക്ഷപ്പെടുത്താൻ അങ്ങോട്ടു പോയി. പിന്നാലെ ആറിലെ ജലനിരപ്പ് ഉയ‍ര്‍ന്നു. ഇതോടെ കീര്‍ത്തിരാജ് ഭാര്യയോട് കാറിൽ നിന്നിറങ്ങാൻ വിളിച്ചു പറയുകയും ഭാര്യ

തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട കുട്ടി മരിച്ചു: കൂടെയുള്ള സ്ത്രീക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: നെടുമങ്ങാട് വിതുരയ്ക്ക് സമീപം മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചലിൽ അകപ്പെട്ട ശേഷം രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച നസ്റിയ ഫാത്തിമ എന്ന ആറ് വയസ്സുകാരിയാണ് മരണപ്പെട്ടത്. നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചിൽ കാണാതായ ഷാനിയ്ക്കായി (33 വയസ്സ്) തെരച്ചിൽ തുടരുകയാണ്. ഇരുവരും ബന്ധുകളാണ്. 

മങ്കയം വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. 

ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് മലവെള്ളപ്പാച്ചിലിൽ പത്ത് പേര്‍ കുടുങ്ങിയത്. മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. രക്ഷപ്രവര്‍ത്തകര്‍ ഇതിൽ എട്ട് പേരെ കരയിൽ എത്തിച്ചെങ്കിലും നസ്റിയയും ഷാനിയും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. നസ്റിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം