ഇതാദ്യമായാണ് കേരളത്തിലെ പൊതുവേദിയില്‍ സണ്ണി ലിയോൺ മ്യൂസിക്കൽ പെർഫോൻസുമായി എത്തിയത്... 

എറണാകുളം: കൊച്ചിയെ ത്രസിപ്പിച്ച് ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ സംഗീത നിശ. സണ്ണി ലിയോൺ ആദ്യമായിട്ടായിരുന്നു സംസ്ഥാനത്ത് സംഗീത പരിപാടി അവതരിപ്പിച്ചത്. ആരാധകരെ ഇളക്കി മറിച്ച് സണ്ണി ലിയോൺ. തുടരെ തുടരെ ഫാസ്റ്റ് നന്പറുകൾ, കാണികളുടെ കാതുകളിലും സിരകളിലും സംഗീതം. അർജുനാഡോ ക്ലൗസ് ബസ്റ്റ് 2022ന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയിലാണ് സണ്ണി ലിയോണെത്തിയത്. ആറ് മണിക്കൂർ നീണ്ട പരിപാടിയിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രേദ്ധയരായ ഇരുപഞ്ചോളം കലാകാരന്മാർ അണിനിരന്നു. സംസ്ഥാനത്ത് ആദ്യമായാണ് സണ്ണി ലിയോൺ ഓപ്പൺ എയർ പെർഫോമൻസ് നടത്തിയത്. സണ്ണിയുടെ ഡിജെ ഒരു മണിക്കൂറിലധികം നീണ്ടു. ഇന്ന് വൈകീട്ട് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സംഗീത നിശയിലും സണ്ണി ലിയോൺ പങ്കെടുക്കും.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

Read more: ആമിര്‍ ഖാന് കഴിയാതിരുന്നത് രണ്‍ബീറിന് കഴിയുമോ? ബോളിവുഡിന് പ്രതീക്ഷയേറ്റി ബ്രഹ്മാസ്ത്ര വരുന്നു: പ്രൊമോ വീഡിയോ

അല്‍ഫോന്‍സിന്‍റെ ഈണം; 'സുന്ദരി ഗാര്‍ഡന്‍സി'ലെ ഗാനമെത്തി

നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ​ഗാര്‍ഡന്‍സ് എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. സൂര്യാംശമേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യര്‍ ആണ്. 

നവാഗതനായ ചാര്‍ലി ഡേവിസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണിത്. ഡയറക്ട് ഒടിടി റിലീസ് ആയി സെപ്റ്റംബര്‍ 2 ന് സോണി ലിവിലൂടെ ആയിരുന്നു റിലീസ്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്, എഡിറ്റിംഗ് സജിത്ത് ഉണ്ണികൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്.

YouTube video player

ALSO READ : ദുല്‍ഖറിന് കൈയടിച്ച് ബോളിവുഡ് പ്രേക്ഷകര്‍; വന്‍ മൗത്ത് പബ്ലിസിറ്റി നേടി 'സീതാ രാമം' ഹിന്ദി പതിപ്പ്