
പത്തനംതിട്ട: പാടം വനം വകുപ്പ് ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആളെ ബലമായി ഇറക്കി കൊണ്ട് പോയ സംഭവത്തില്‍ കോന്നി എംഎൽഎ കെ യു ജെനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. വനം വകുപ്പ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 132, 351 (2) വകുപ്പുകൾ പ്രകാരമാണ് കേസ്. അതേസമയം, കെ യു ജനീഷ് കുമാറിന് പിന്തുണയുമായി കേരള കൗണ്‍സില്‍ ഓഫ് ചർച്ച് രംഗത്തുവന്നു.
ഭാരതീയ ന്യായ് സംഹിതം പ്രകാരം കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പ് ചുമത്തിയാണ് എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നടുവത്തുമൂഴി റേഞ്ച് ഓഫീസര്‍, പാടം ഡെപ്യൂട്ടീ റേഞ്ച് ഓഫീസര്‍, പാടം ഓഫീസിലെ ജീവനക്കാര്‍ എന്നിവരുടെ മൊഴി പ്രകാരമാണ് കേസ്. ഇതിനിടെ, എംഎല്‍എയ്ക്ക് പിന്തുണ അറിയിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് രംഗത്തുവന്നു. വിവാദ വിഷയം, മലയോര മേഖലയിലെ ജനങ്ങളുടെ പൊതുവികാരത്തിനൊപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം. വന്യ ജീവി ശല്യത്തിന് പരിഹാരം എന്ന ആവശ്യം ഉന്നയിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ നാളെ കോന്നി ഡിഎഫ്ഒ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും.
അതേസമയം, വിവാദ വിഷയത്തില്‍ നടപടി ഉണ്ടാകുമോ എന്ന ആശങ്ക വനം വകുപ്പ് ജീവനക്കാര്‍ക്കുണ്ട്. കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞെന്ന കേസില്‍, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ മോചിപ്പിക്കാനുളള ശ്രമങ്ങളാണ് എംഎൽഎയെ വിവാദത്തിലാക്കിയത്. കേസിൽ ഒളവിലുള്ള പ്രതികളെ പിടികൂടാനുള്ള നടപടി വനംവകുപ്പ് ഊർജ്ജമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam