ലുങ്കിയുടുത്ത് ഹോട്ടലില്‍ കയറ്റിയില്ല; മലപ്പുറം സ്വദേശിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Published : Jul 17, 2019, 10:25 AM IST
ലുങ്കിയുടുത്ത് ഹോട്ടലില്‍ കയറ്റിയില്ല; മലപ്പുറം സ്വദേശിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Synopsis

ലുങ്കിയുടുത്ത് എത്തിയതിന് തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.

കോഴിക്കോട്: ലുങ്കി ഉടുത്തതിന്‍റെ പേരില്‍ പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിനെതിരെ പരാതി. ലുങ്കിയുടുത്ത് എത്തിയതിന് തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ തീരുമാനം.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട് ബീച്ചിലെ സ്വകാര്യ ഹോട്ടലിലെത്തിയ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ ലുങ്കി ഉടുത്തതിന്‍റെ പേരില്‍ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദുള്‍ കരീമിന്‍റെ പരാതി. പ്രതിഷേധിച്ചപ്പോള്‍ ലുങ്കി അനുവദനീയമല്ലെന്ന് ഹോട്ടല്‍ അധികൃതര്‍ എഴുതി നല്‍കുകയായിരുന്നു. തന്നെ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കരീമിന്‍റെ പരാതിയില്‍ ഹോട്ടലിലെ ഒരു ജീവനക്കാരനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. 

എന്നാല്‍, ഹോട്ടലില്‍ മൂന്നു കൗണ്ടറുകളുണ്ടെന്നും ഇതില്‍ കുടുംബമായി എത്തുന്നവര്‍ക്കുളള കൗണ്ടറില്‍ മാത്രമാണ് ലുങ്കിക്ക് നിയന്ത്രണമെന്നും ഹോട്ടല്‍ മാനേജ്മെന്‍റ് അറിയിച്ചു. മദ്യപിച്ചെത്തിയ കരീം മുണ്ടുരിയാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. ലുങ്കിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഒരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും