
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ബ്രഹ്മ കോഹഗ്നിഷൻ (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തു. മലപ്പുറം സൈബർ പോലീസാണ് കേസെടുത്തത്. നിലവിളക്ക്, ഹലാൽ, ഹറാം എന്നീ മത ആശയങ്ങൾ ഉപയോഗിച്ച് വിദ്വേഷവും, ശത്രുതയും ഉണ്ടാക്കാൻ യൂട്യൂബർ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. തിരുവനന്തപുരത്തെ പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ യൂട്യൂബർ അശ്ലീല പരാമർശം അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തത്.
യൂട്യൂബർക്കെതിരെ യൂത്ത് ലീഗ് പരാതി നൽകിയിരുന്നു. തിരുവനന്തപുരത്തെ പരിപാടിയിൽ പികെ കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് മതസ്പർദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമർശങ്ങളാണ് വീഡിയോയിലുള്ളതെന്ന് യൂത്ത് ലീഗ് പറയുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാഫി കാടേങ്ങൽ ആണ് പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam