
കൊച്ചി: കേരളത്തിൽ ചാവേർ ബോംബ് ആക്രമണത്തിന് പദ്ധതിയിട്ടതിന് വിചാരണക്കോടതി പത്തുവർഷത്തെ തടവിന് ശിക്ഷിച്ച റിയാസ് അബൂബക്കറിന് ഹൈക്കോടതി ശിക്ഷാ ഇളവ് നൽകി. കൊച്ചിയിലെ എൻ ഐ എ കോടതി വിധിച്ച പത്തുവർഷത്തെ തടവ് ശിക്ഷയാണ് എട്ടു വർഷമായി കുറച്ചത്. നിലവിൽ അഞ്ചുവർഷമായി ഇയാൾ ജയിലിലാണ്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെ 2018ലാണ് എൻ ഐ എ അറസ്റ്റു ചെയ്തത്. ഭീകരസംഘടനയായ ഐ എസിന്‍റെ കേരള ഘടകം ഉണ്ടാക്കാൻ ശ്രമിച്ചെന്നും അതിന്‍റെ മറവിൽ ചാവേർ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് ജസ്റ്റീസ് രാജാവിജയരാഘവൻ , ജസ്റ്റീസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
ഐഎസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു,റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam