
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സപ്ലൈകോക്ക് ക്ക് നല്‍കാനുള്ള തുകയിൽ അടിയന്തരമായി 90 കോടി രൂപ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അനുവദിച്ച് ഉത്തരവായി. 200 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഹ്ലാദ് ജോഷിയെ കണ്ട് നൽകിയ നിവേദനം നൽകിയതിനു പിന്നാലെയാണ് അടിയന്തരമായി തുക അനുവദിച്ചത്. കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് നെല്ല് സംഭരണത്തിന്റെ വിഹിതമായി മാത്രം 320 കോടി രൂപ കൂടി ലഭിക്കാനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam