'കേരളത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ പ്രകടനം'; വ്യാജ പോസ്റ്റിനെതിരെ വി എം സുധീരൻ, പരാതി നൽകി

Published : Jul 09, 2026, 08:45 PM IST
V M Sudheeran Fake Post

Synopsis

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്യാജ പോസ്റ്റിനെതിരെ പരാതി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് പരാതി നൽകിയത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. 

തിരുവനന്തപുരം: ഫേസ്ബുക്കിൽ പങ്കുവെച്ച വ്യാജ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കേരളത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ പ്രകടനം നടക്കുന്നുവെന്ന് സുധീരൻ പറഞ്ഞുവെന്ന പ്രചാരണത്തിലാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. ജനങ്ങളില്‍ തെറ്റിദ്ധാരണപരത്തി വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ഹീനമായ ശ്രമമാണെന്ന് വി എം സുധീരൻ പരാതിയിൽ പറഞ്ഞു.

മുഹമ്മദ് ഖലീല്‍ എന്നയാൾ പങ്കുവെച്ച പോസ്റ്റിൻ്റെ ചിത്രം സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. "വകുപ്പുകളുടെ ഏകോപനമില്ല, കേരളത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ പ്രകടനം, കൂടുതൽ നീണ്ടുപോകില്ലെന്ന മുന്നറിയിപ്പുമായി വി എം സുധീരൻ" എന്ന വാചകങ്ങളോടെയാണ് വി എം സുധീരൻ്റെ ചിത്രം സഹിതമുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം പത്മഗിരീശനാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് വി എം സുധീരൻ പറഞ്ഞു.

സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ താന്‍ ചോദ്യം ചെയ്യുന്ന രീതിയില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണപരത്തി വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റേയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ഹീനശ്രമമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രകടമാകുന്നതെന്ന് സുധീരൻ പരാതിയിൽ പറഞ്ഞു. അതീവ ഗൗരവത്തോടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായവരെ കണ്ടുപിടിക്കാനും നിയമനടപടിക്ക് വിധേയരാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ പരാതിയിൽ അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്യാമ്പിലെ കുട്ടികൾക്ക് പ്രിയങ്ക ഗാന്ധി എംപി വക മിഠായികളും കളിപ്പാട്ടങ്ങളും, വിതരണം ചെയ്ത് മന്ത്രി; ചിരികളികൾ തിരിച്ചു പിടിക്കുമെന്ന് കുറിപ്പ്
കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്, അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റിൽ സോളാർ ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട; കണക്കുകൾ പുനഃപരിശോധിക്കും