
വയനാട്: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് (women and child department)മന്ത്രി സ്മൃതി ഇറാനി (smrithi irani)ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുക്കും. തുടർന്ന് മരവയൽ ആദിവാസി ഊരിലെ കുടുംബങ്ങളെ സന്ദർശിക്കും. വൈകിട്ട് 4 മണിക്ക് മാധ്യമങ്ങളെ കണ്ട ശേഷം വയനാട് സന്ദർശനം പൂർത്തീകരിച്ച് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കും
അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി. ദില്ലിയിൽ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം വയനാട്ടിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam