Asianet News MalayalamAsianet News Malayalam

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി; ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്

രണ്ടാം നിലയിലെ കമ്പിയില്‍ സാരികെട്ടി അതിലൂടെ പുറത്തിറങ്ങുകയായിരുന്നു. പൊലീസ് മഹിളാ മന്ദിരത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. 

three girls escaped from Chambakara Mahila Mandir
Author
Ernakulam, First Published Sep 20, 2021, 3:06 PM IST

എറണാകുളം: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും മുന്ന് യുവതികളെ കാണാതായി. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശിയായ രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. കല്‍ക്കത്ത സ്വദേശിക്ക് 19 വയസും ബാക്കി രണ്ടുപേര്‍ക്കും 18 വയസുമാണ് പ്രായം. ഇന്ന് പുലര്‍ച്ചെ മുന്ന് മണിക്ക് ശേഷം മഹിളാമന്ദിരത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് ഇവര്‍ പുറത്തെത്തിയത്. 

രണ്ടാം നിലയിലെ ഇരുമ്പുദണ്ഡില്‍ സാരി ചുറ്റി അതില്‍കൂടി താഴേക്ക് ഇറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പുറത്ത് പോവുകയാണെന്നും ഇനി നോക്കേണ്ടെന്നും മുന്ന് യുവതികളും കത്തെഴുതി വെച്ചിരുന്നു. മഹിളാമന്ദിരം ഉദ്യോഗസ്ഥരുടെ പരാതിയില്‍ മരട് പൊലീസ് അന്വേഷണം തുടങ്ങി. മുവരും നിരവധി തവണ പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് മഹിളാമന്ദിരം ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. യുവതികളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. രക്ഷപെടാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്. ഇതെകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios