എസ്എംവിടി ബെം​ഗളൂരു- തിരുവനന്തപുരം നോർത്ത്, എറണാകുളം ജങ്ഷൻ-ചെന്നൈ എ​ഗ്മോ‍ർ-എറണാകുളം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസുകളാണ് പ്രഖ്യാപിച്ചത്. എസ്എംവിടി ബെം​ഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ്(06585) ഒക്ടോബർ ഒന്നിന് വൈകിട്ട് 04.50-ന് എസ്എംവിടി ബെം​ഗളൂരുവിൽനിന്ന് പുറപ്പെടും. ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരം: ​ഗാന്ധിജയന്തിയും വാരാന്ത്യ അവധിയും പരി​ഗണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എസ്എംവിടി ബെം​ഗളൂരു- തിരുവനന്തപുരം നോർത്ത്, എറണാകുളം ജങ്ഷൻ-ചെന്നൈ എ​ഗ്മോ‍ർ-എറണാകുളം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസുകളാണ് പ്രഖ്യാപിച്ചത്.

എസ്എംവിടി ബെം​ഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ്(06585) ഒക്ടോബർ ഒന്നിന് വൈകിട്ട് 04.50-ന് എസ്എംവിടി ബെം​ഗളൂരുവിൽനിന്ന് പുറപ്പെടും. ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരം നോർത്ത്-ബെം​ഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ എക്സ്പ്രസ്(06586) ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് യാത്രതിരിക്കും. ഒക്ടോബർ നാലിന് രാവിലെ ആറിന് ബെം​ഗളൂരുവിലെത്തും. രണ്ട് ട്രെയിനുകൾക്കും വർക്കല, കൊല്ലം, ശാസ്താംകോട്ട, കരുനാ​ഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളി‍ൽ സ്റ്റോപ്പുകളുണ്ട്.

എറണാകുളം ജങ്ഷൻ-ചെന്നൈ എ​ഗ്മോർ സ്പെഷ്യൽ എക്സ്പ്രസ്(06056) ഒക്ടോബർ നാലിന് രാത്രി 11.10-ന് എറണാകുളത്തുനിന്ന് യാത്രതിരിക്കും. ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 12..30-ന് ചെന്നൈ എ​ഗ്മോറിലെത്തും. ചെന്നൈ എ​ഗ്മോർ-എറണാകുളം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്(06055) ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 02.30-ന് എ​ഗ്മോറിൽനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 04.30-ന് എറണാകുളത്ത് എത്തിച്ചേരും. ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുകളുണ്ട്.

കാരയ്ക്കൽ എക്സ്പ്രസിലും മം​ഗളൂരു-ചെന്നൈ എ​ഗ്മോറിലും അധിക കോച്ച്...

കാരയ്ക്കൽ-എറണാകുളം-കാരയ്ക്കൽ എക്സ്പസിൽ(16187/16188) ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. സെപ്റ്റംബർ 30 മുതൽ ജനുവരി ആറുവരെയാണ് ഒരുകോച്ച് കൂടി താത്കാലികമായി അനുവദിച്ചത്. ഇതോടെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 14 ആയി.

ചെന്നൈ എ​ഗ്മോർ-മം​ഗളൂരു സെൻട്രൽ- ചെന്നൈ എ​ഗ്മോർ എക്സ്പ്രസിൽ(16159/16160) ഒരു സ്ലീപ്പർ കോച്ച് കൂടി അധികമായി അനുവദിച്ചു.