സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത; ജില്ലകളിൽ മഴ മുന്നറിയിപ്പ്

Published : Jul 14, 2023, 08:35 AM ISTUpdated : Jul 14, 2023, 08:44 AM IST
സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത; ജില്ലകളിൽ മഴ മുന്നറിയിപ്പ്

Synopsis

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ബോട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സമരപരിപാടികള്‍ തീരുമാനിക്കാൻ മുതലപ്പൊഴിയിൽ ഇന്ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടുക്കിയിൽ നാളെയും യെല്ലോ അലേർട്ടാണ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ബോട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സമരപരിപാടികള്‍ തീരുമാനിക്കാൻ മുതലപ്പൊഴിയിൽ ഇന്ന് സര്‍വകക്ഷിയോഗം ചേരും. 

മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം 
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച (ജൂലൈ 14) വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 13), വെള്ളി (ജൂലൈ 14), തിങ്കൾ (ജൂലൈ 17) ദിവസങ്ങളും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

തിങ്കളാഴ്ച (ജൂലൈ 17) വരെ തെക്കൻ തമിഴ്‌നാട് തീരം,  ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 

കാർ ഇൻഷുറൻസ്: മഴക്കാലത്ത് നിങ്ങളുടെ വാഹനം സംരക്ഷിക്കാനായി ഈ ആഡ്-ഓണുകൾ തെരഞ്ഞെടുക്കാം

 വെള്ളിയാഴ്ച (ജൂലൈ 14) മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും ഞായറാഴ്ച (ജൂലൈ 16) ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു-കിഴക്കൻ, മധ്യ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിലും തിങ്കളാഴ്ച (ജൂലൈ 17) ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു-കിഴക്കൻ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി