Asianet News MalayalamAsianet News Malayalam

കാർ ഇൻഷുറൻസ്: മഴക്കാലത്ത് നിങ്ങളുടെ വാഹനം സംരക്ഷിക്കാനായി ഈ ആഡ്-ഓണുകൾ തെരഞ്ഞെടുക്കാം

മഴക്കാലത്ത്,  വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്ന് സംരക്ഷണം വേണമെങ്കിൽ,  സമഗ്ര വാഹന ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതാണുചിതം.

choose these add ons to protect your car during this rainy season afe
Author
First Published Jul 14, 2023, 2:41 AM IST

ശക്തമായ മഴക്കാലത്ത് വാഹനമോടിക്കുന്നത് ബുദ്ധിമുട്ടുളള കാര്യം തന്നെയാണ്. വാഹനത്തിന് കാര്യമായ കേടുപാടുകൾ വരാനും മറ്റുമുള്ള സാധ്യതകള്‍ മഴക്കാലത്ത് കൂടുതലാണ്. അതുകൊണ്ടുതന്നെ അനുയോജ്യമായ കാർ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.  മഴക്കാലത്ത്,  വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്ന് സംരക്ഷണം വേണമെങ്കിൽ,  സമഗ്ര വാഹന ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതാണുചിതം.

തേ‍ർഡ് പാർട്ടി ഇൻഷുറൻസ്, സമഗ്ര വാഹന ഇൻഷുറൻസ് എന്നിങ്ങനെ  രണ്ട് തരം ഓട്ടോമൊബൈൽ ഇൻഷുറൻസ് പ്ലാനുകൾ രാജ്യത്ത് ലഭ്യമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, അധിക ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ്  സമഗ്ര ഓട്ടോമൊബൈൽ ഇൻഷുറൻസ് പോളിസി. അതായത് തേർഡ് പാർടിക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ കൂടാതെ, അധികപരിരക്ഷ ലഭിക്കുമെന്ന് ചുരുക്കം. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള അപകട നഷ്ടങ്ങൾ കവർ ചെയ്യാൻ അനുയോജ്യമായ പോളിസിയാണിത്. മാത്രമല്ല മഴക്കാലത്ത് തെരഞ്ഞെടുക്കാവുന്ന ആഡ് ഓണുകൾ എതൊക്കെയെന്നും നോക്കാം.  

എഞ്ചിൻ പരിരക്ഷ
മഴക്കാലത്ത് എഞ്ചിന് പരിരക്ഷ നൽകുന്ന ആഡ് ഓൺ തെരഞ്ഞെടുക്കുന്നത് നല്ലതാണ്. വെള്ളം കയറിയോ മറ്റോ എഞ്ചിന് കേടുപാടുകൾ സംഭവിച്ചാൽ അത് നന്നാക്കുന്നതിനുള്ള ചെലവ് ഇത്തരത്തിലുള്ള ആഡ്-ഓൺ വഴി ലഭിക്കും

24×7 ഓൺ-റോഡ് ഹെൽപ്
റോഡിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കാവുന്ന ആഡ് ഓൺ ആണിത്.  കനത്ത മഴയുള്ളപ്പോൾ,  ഡ്രൈവ് ചെയ്യുമ്പോൾ ടയറുകൾ പൊട്ടിത്തെറിക്കുകയോ വാഹനത്തിന് മറ്റെന്തെങ്കിലും തകരാറോ സംഭവിച്ചാൽ, പ്രയോജനപ്പെടുത്താവുന്ന സേവനമാണിത്.

കീ നഷ്ടപ്പെടൽ
വണ്ടിയുടെ കീ നഷ്ടപ്പെട്ടാൽ പോളിസി ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഇൻഷുറൻസ് കമ്പനിയെ ചുമതലപ്പെടുത്താറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്ന സേവനമാണിത്.

പോളിസി ഉടമയ്ക്ക്  സഹായം
പോളിസി ഉടമയ്ക്ക് അപകടമുണ്ടായാലുള്ള ആശുപത്രിവാസവും, ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വാഹന ചെലവുൾപ്പെടെയുള്ള  മെഡിക്കൽ ചെലവുകൾക്കായുള്ള സഹായം നൽകുന്ന തരം ആഡ് ഓൺ ആണിത്.

ടയർ ഡാമേജ് ആഡ്-ഓൺ കവറേജ്
പഞ്ചറുകൾ അല്ലെങ്കിൽ ടയറുകൾ പൊട്ടൽ,  അപകടം മൂലം ടയർ മുറിയുന്നത് തുടങ്ങിയ കേടുപാടുകൾക്കാവശ്യമായ ധനസഹായം നൽകും.

Read also:  മലദ്വാരത്തിലെ ക്യാൻസര്‍; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ലൈവ് യുട്യൂബില്‍ കാണാം...
 

Follow Us:
Download App:
  • android
  • ios