ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

Published : Aug 15, 2026, 01:04 PM ISTUpdated : Aug 15, 2026, 01:10 PM IST
sslc exam

Synopsis

ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയില്‍ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. . മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം തിയതിയില്‍ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. പരീക്ഷ മാറ്റിയതോടെ വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ദൈവം വിളിച്ചത് കൊണ്ട് അവരെ സ്വർ​ഗത്തിലേക്ക് അയച്ചു'; എഴുകുംവയലിൽ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മകൻ, തെളിവെടുപ്പ് പൂർത്തിയായി
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4,500 രൂപ; ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിച്ചു, വിതരണം ഓഗസ്റ്റ് 17 മുതൽ