'മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടി പോകാൻ മാത്രമായി പൊലീസ് ഒതുങ്ങുന്നു,കേരളത്തിൽ നടക്കുന്നത് കാടത്തം'

Published : Jul 31, 2023, 12:22 PM IST
'മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടി പോകാൻ മാത്രമായി പൊലീസ് ഒതുങ്ങുന്നു,കേരളത്തിൽ നടക്കുന്നത് കാടത്തം'

Synopsis

ബ്രാഞ്ച് കമ്മിറ്റി മുതൽ എ.കെ.ജി സെന്‍റര്‍ വരെ പൊലീസിന്‍റെ  പ്രവർത്തനത്തിൽ ഇടപെടുന്നു.ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു കിടക്കുന്നുവെന്നും രമേശ് ചെന്നിത്തല   

തിരുവനന്തപുരം: ഏറ്റവും കാര്യക്ഷമതയില്ലാത്ത പൊലീസ് ആണ് ഇപ്പോൾ കേരളത്തിലേതെന്ന്  രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ പകപോക്കലിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനുമെതിരെ എടുത്ത കേസുകളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.മുഖ്യമന്ത്രിയുടെ ഓഫീസ് ജനാധിപത്യത്തിന്‍റെ  കഴുത്ത് ഞെരിച്ചു കൊള്ളുന്നു.കേരളത്തിൽ നടക്കുന്നത് കാടത്തം.ബ്രാഞ്ച് കമ്മിറ്റി മുതൽ എ.കെ.ജി സെന്‍റര്‍ വരെ പൊലീസിന്‍റെ  പ്രവർത്തനത്തിൽ ഇടപെടുന്നു.ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു കിടക്കുന്നു.ശിവശങ്കർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിരുന്നു.ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നു.: വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ജനങ്ങൾ വലയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ആലുവയിലെ സംഭവം കേരളത്തിന്‍റെ  മനസാക്ഷിയെ ഞെട്ടിച്ചെന്നും ചെന്നിത്തല പറഞ്ഞു.പൊലീസ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടി പോകാൻ മാത്രമായി ഒതുങ്ങുന്നു
തലയിൽ മുണ്ടിട്ടാണ് ഇന്നലെ മന്ത്രി ആലുവയിലെ വീട്ടിൽ പോയത്.ജില്ലയുടെ ചാർജ് ഉള്ള മന്ത്രി എന്തുകൊണ്ട് പോയില്ല?നീതിയും നിയമവും നിഷേധിക്കപ്പെട്ട ജനതയുടെ പ്രതികരണമാണിത്.പൊലീസ് മാപ്പ് ചോദിക്കുകയല്ല വേണ്ടത്.കുറ്റവാളികളെ കൈയാമം വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം
കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി