5 ലക്ഷം രൂപ വരെയുള്ള വമ്പൻ സമ്മാനങ്ങൾ, നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ 22ന്

Published : Feb 18, 2026, 05:01 PM IST
pinarayi vijayan

Synopsis

കേരള സർക്കാരിന്റെ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ 2026 ഫെബ്രുവരി 22-ന് തിരുവനന്തപുരത്ത് നടക്കും. സ്കൂൾ, കോളേജ് വിഭാഗങ്ങളിലെ വിജയികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷങ്ങളുടെ ക്യാഷ് അവാർഡുകൾ സമ്മാനിക്കും.

തിരുവനന്തപുരം: കേരളത്തിന്‍റെ സാമൂഹിക, വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന്‍റെ ആദ്യ എഡിഷൻ ഗ്രാൻഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും 2026 ഫെബ്രുവരി 22-ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് കോളേജ് വിഭാഗം മത്സരവും ഉച്ചക്ക് 1.30 ന് സ്‌കൂൾ വിഭാഗം മത്സരവും നടക്കും. സ്‌കൂൾ, കോളേജ് വിഭാഗങ്ങളിലായി ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി മത്സരത്തിൽ പങ്കെടുത്തത്. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ ക്വിസ് ഷോയായാണ് മത്സരം സംഘടിപ്പിക്കുന്നത്.

വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി പങ്കെടുക്കും. മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി എന്നിവർ വിശിഷ്ടാതിഥികളാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് സ്വാഗതം ആശംസിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, കോളേജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടർ കെ സുധീർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ ആശംസകൾ നേരും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ ജി സന്തോഷ് നന്ദി അറിയിക്കും.

സ്‌കൂൾ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയും കോളേജ് വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും ക്യാഷ് അവാർഡായി നൽകും. ഇതോടൊപ്പം പ്രശസ്തിപത്രവും മെമെന്റോയും സമ്മാനിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിന് സസ്പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ
മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു