'എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളു‌ടെ അനുമതിയോടെ'; അടൂർ പ്രകാശിന്റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ

Published : Oct 09, 2026, 02:34 PM ISTUpdated : Oct 09, 2026, 05:51 PM IST
Adoor prakash

Synopsis

എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചെന്ന് മുഖ്യമന്ത്രി. ഓരോ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം വാർത്താ ഏജൻസിയോട്.

തിരുവനന്തപുരം: നയപരവും ഭരണപരവുമായ തീരുമാനങ്ങള്‍ ഏകപക്ഷീയമായിയെടുക്കുന്നുവെന്നും ഭരണമുന്നണി കണ്‍വീനറായ തന്നെ അറിയിക്കുന്നില്ലെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശിന്‍റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും അറിവോടെയാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വി ഡി സതീശന്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസിലെ മുതിര്‍ന്നേ നേതാക്കള്‍ തന്നെയാണ് മന്ത്രിസഭയിലുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചാണ് അടൂർ പ്രകാശ് മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കിയത്. പാർട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കൺവീനന്നെ നിലയിൽ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ തുടങ്ങിയ പരാതിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ധരിപ്പിച്ചത്. മഹിള കോൺഗ്രസ് നേതൃത്വത്തിൻ്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ശക്തമായ ആവശ്യവും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു.

അതേസമയം, സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാഡ് തലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗ്യാനേഷ് കുമാറിനെതിരായ സമര തിരക്കിലായതിനാൽ പ്രശ്ന പരിഹാരത്തിന് സമയമെടുക്കും. സംസ്ഥാന നേതൃത്വത്തെ വേണ്ടിവന്നാൽ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചേക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അസുഖമായിട്ടും വീട്ടിൽ പോകാൻ അനുവദിച്ചില്ല, കോളേജിൽ സമ്മർദമുണ്ടെന്ന് ആയേഷ് അമ്മയോട് പറഞ്ഞിരുന്നു'; മരണത്തിൽ ദുരൂ​ഹത ആരോപിച്ച് കുടുംബം
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കി; പ്രതി അറസ്റ്റില്‍