'അസുഖമായിട്ടും വീട്ടിൽ പോകാൻ അനുവദിച്ചില്ല, കോളേജിൽ സമ്മർദമുണ്ടെന്ന് ആയേഷ് അമ്മയോട് പറഞ്ഞിരുന്നു'; മരണത്തിൽ ദുരൂ​ഹത ആരോപിച്ച് കുടുംബം

Published : Oct 09, 2026, 02:06 PM IST
ayesh death

Synopsis

കോതമംഗം എംഎ കോളെജിലെ രണ്ടാംവർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആയേഷിനെ ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്.

എറണാകുളം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് വിദ്യാത്ഥി ആയേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പ്രണയനൈരാശ്യം കാരണം ആയേഷ് ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നാണ് പരാതി. അസുഖബാധിതനായിട്ടും വീട്ടിലേക്ക് വരാൻ കുട്ടിയെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

കോതമംഗം എംഎ കോളെജിലെ രണ്ടാംവർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആയേഷിനെ ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്. കോളേജിൽ നിന്ന് മടങ്ങിയെത്തി ഹോസ്റ്റൽ റൂമിലെത്തിയ ആയേഷ് ബാഗ് വച്ച് ഉടൻ പുറത്തിറങ്ങി. പിന്നെയാണ് കെട്ടിടത്തിൽ നിന്ന് വീണനിലയിൽ ആയേഷിനെ കണ്ടത്. ആയേഷിന് പ്രണയനൈരാശ്യമുണ്ടായിരുന്നു എന്ന തരത്തിലായിരുന്നു പുറത്തുവന്ന വിവരം.

എന്നാൽ അങ്ങനെ പ്രണയമോ പ്രണയനൈരാശ്യമോ ആയേഷിനുള്ളതായി അറിയില്ലെന്ന് ബന്ധുക്ക‌ൾ. അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പോലും പറഞ്ഞിരുന്നില്ല. സംഭവശേഷം കോളേജ് അധികൃതർ‌ വ്യക്തിപരമായ പ്രശ്നങ്ങളാലുള്ള ആത്മഹത്യയെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടത്തുന്നുവെന്നാണ് പരാതി. കോളേജിൽ സമർദ്ദമുണ്ടെന്ന് ആയേഷ് അമ്മയോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ. കുട്ടിയുടെ മരണവിവരം ബന്ധുക്കളോട് പറയാൻ വൈകിയെന്നും പരാതിയുണ്ട്. ആയേഷിന് അടുപ്പമുള്ള കോളേജിലെയോ ഹോസ്റ്റലിലെയോ വിദ്യാർത്ഥികൾക്ക് ആയേഷിന് ബുദ്ധിമുട്ടുണ്ടായിരുന്നതായി വ്യക്തതയില്ല. തിരുവനന്തപുരം കല്ലറ സ്വദേശിയാണ് മരിച്ച 19കാരൻ ആയേഷ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കി; പ്രതി അറസ്റ്റില്‍
തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്: അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറിക്ക് വീണ്ടും പാർട്ടി ചുമതല