
തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന കെ മുരളീധരന്‍റെ വാക്കുകൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകൾ പൂർത്തിയായി. ഇന്നലെയാണ് ഗവർണര്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞത്. തൃശൂരിലേക്ക് പോയ ഗവര്‍ണര്‍ രാത്രിയാണ് തിരികെ വന്നത്. ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവര്ർണർക്ക് സമർപ്പിച്ചു. എവിടെയാണ് വൈകിയതെന്നും ഒരു തർക്കവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ യുഡിഎഫ് ചര്‍ച്ചകൾ പൂർത്തിയായിരുന്നു. മുരളീധരൻ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഒരു പ്രശ്നവും ഇല്ലെന്നാണ് സതീശൻ വ്യക്തമാക്കിയത്.
മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് മന്ത്രി കെ മുരളീധരൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. ഘടക കക്ഷികളുമായുള്ള തർക്കം പരിഹരിക്കുമ്പോൾ പാർട്ടിക്കകത്ത് ചില മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam