പോക്സോ പരാതിയിൽ കേസെടുത്തില്ല, വനിതാ സ്റ്റേഷൻ എസ്ഐക്ക് നോട്ടീസ് അയച്ച് ശിശുക്ഷേമ വകുപ്പ്

Published : Apr 24, 2025, 12:21 PM ISTUpdated : Apr 24, 2025, 12:22 PM IST
പോക്സോ പരാതിയിൽ കേസെടുത്തില്ല, വനിതാ സ്റ്റേഷൻ എസ്ഐക്ക് നോട്ടീസ് അയച്ച് ശിശുക്ഷേമ വകുപ്പ്

Synopsis

സ്റ്റേഷനിലെത്തിയപ്പോൾ ഷെമിമോൾ പരാതി സ്വീകരിച്ചില്ല എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.

പത്തനംതിട്ട: പോക്സോ പരാതിയിൽ നടപടിയെടുക്കാതെ പരാതിക്കാരെ തിരിച്ചയച്ച വനിതാ എസ്എച്ച്ഒ യ്ക്ക് നോട്ടീസ് നൽകി ശിശുക്ഷേമ വകുപ്പ്. ​ഗുരുതര വീഴ്ച വരുത്തിയ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ ആർ ഷെമി മോൾക്കാണ് നോട്ടീസ് നൽകിയത്. ഏഴ് വയസുകാരിയെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് ഷെമിമോൾ നടപടിയെടുക്കാതിരുന്നത്.

സ്റ്റേഷനിലെത്തിയപ്പോൾ ഷെമിമോൾ പരാതി സ്വീകരിച്ചില്ല എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. സ്റ്റേഷനിലെത്തിയിട്ടു പരാതി സ്വീകരിക്കാത്തതിനെ തുടർ‌ന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് 70 കാരനായ മോഹനൻ എന്നയാളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നാണ് എസ്എച്ച്ഒ ഷെമിമോൾ പറയുന്നത്. ഇത്തരം ഒരു പരാതിയുമായി ആരും വന്നിട്ടില്ല എസ്എച്ച്ഒ ഷെമിമോളുടെ വാദം.

Read More:പങ്കുണ്ടെങ്കിൽ തെളിവ് നൽകണം, ഇന്ത്യയുടെ കടുത്ത നടപടിക്ക് പിന്നാലെ ഭീഷണിസ്വരത്തിൽ പാക്കിസ്ഥാന്റെ മറുപടി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം