
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ സഹകരണ ബാങ്ക് സെക്രട്ടറി എം എസ് സാബുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ബാങ്ക് ഭരണ സമിതിയാണ് സസ്പെൻഡ് ചെയ്തത്. വായ്‌പക്ക് ഈടായി നൽകിയ ഭൂമിക്ക് മതിയായ രേഖകൾ ഇല്ലാതെ വായ്പ അനുവദിച്ചു എന്ന് ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍.
ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തലിനെ തുടർന്ന് ഇദ്ദേഹത്തിനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിച്ചു. ഇതിനിടെ സിപിഐ അംഗങ്ങൾ ബാങ്ക് ഇടപാടുകളിൽ വ്യക്തത തേടി എൽഡിഎഫ് ഭരണ സമിതിക്ക് നൽകിയ കത്ത് പുറത്ത് വന്നു. ഇത് വിവാദം ആയതിനെ തുടർന്നാണ് ഭരണ സമിതി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധന റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്ന് പ്രസിഡന്‍റ് അളകർ സ്വാമി പറഞ്ഞു. വ്യാജപ്പട്ടയങ്ങളുടെ മറവിൽ ലക്ഷക്കണക്കിന് രൂപ വായ്പ നൽകിയെന്നും ഇത് ജില്ലയിലെ സിപിഎം നേതാക്കളുടെ അറിവോടെയാണെന്നാണ് കോൺഗ്രസിൻറെ ആരോപണം.
Also Read: വ്യാജരേഖകളുടെ മറവില്‍ വായ്‍പ നല്‍കിയോ? ചിന്നക്കനാല്‍ ബാങ്ക് എല്‍ഡിഎഫ് ഭരണ സമിതിക്ക് സിപിഐയുടെ കത്ത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona