'പാർട്ടി ഓഫീസിൽ വന്ന് അറസ്റ്റ് ചെയ്യാൻ എവിടുന്ന് ധൈര്യം കിട്ടി?'; വനിത എസ്ഐയ്ക്ക് സിഐടിയുവിന്‍റെ ഭീഷണി

Web Desk   | Asianet News
Published : Feb 14, 2022, 10:02 AM ISTUpdated : Feb 14, 2022, 10:06 AM IST
'പാർട്ടി ഓഫീസിൽ വന്ന് അറസ്റ്റ് ചെയ്യാൻ എവിടുന്ന് ധൈര്യം കിട്ടി?'; വനിത എസ്ഐയ്ക്ക് സിഐടിയുവിന്‍റെ ഭീഷണി

Synopsis

ഈ വിവരം ഞങ്ങൾ ആ സമയത്ത് അറിഞ്ഞിരുന്നെങ്കിൽ രഞ്ജിത്തിന്റെ രോമത്തിൽ തൊടാൻ നിങ്ങൾക്ക് കഴിയില്ലായിരുന്നു. ന്യായം അറിഞ്ഞുവേണം പാർട്ടി ഓഫീസിൽ കയറാൻ.വനിത എസ് ഐയ്ക്ക് നേരെയുള്ള CITU പെരിങ്ങോം ഏരിയ സെക്രട്ടറി എം പി ദാമോദരന്റെ ഭീഷണി ഇങ്ങനെയായിരുന്നു

കണ്ണൂർ : വനിത പൊലീസിനെ(women si) ഭീഷണിപ്പെടുത്തി(threatens) സി ഐ ‌ടി യു(citu). കണ്ണൂർ മാതമം​ഗലത്താണ് സംഭവം. പാർട്ടി ഓഫിസിൽ നിന്നും വധശ്രമക്കേസ് പ്രതിയെ പിടികൂടിയതിനാണ് വനിത എസ് ഐ CITU പെരിങ്ങോം ഏരിയ സെക്രട്ടറി പരസ്യമായി ഭീഷണിപ്പെടുത്തിയത്. 

വധശ്രമക്കേസ് പ്രതിയായ കണ്ണൂർ പുലിയംകോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്തിനെ പാർട്ടി ഓഫിസിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പരിയാരം വനിത എസ് ഐ രൂപയ്ക്ക് എതിരെയായിരുന്നു പരസ്യമായ വിരട്ടൽ. എസ് ഐ, രൂപ ചെയ്തത് ധിക്കാരമെന്ന് CITU പെരിങ്ങോം ഏരിയ സെക്രട്ടറി എം പി ദാമോദരൻ പറഞ്ഞു. 

പാർട്ടി ഓഫീസിൽ വന്ന് അറസ്റ്റ് ചെയ്യാൻ എവിടുന്ന് ധൈര്യം കിട്ടി? കഎന്തിനാണ് കണ്ടവന്റെ ഓശാരം വാങ്ങിച്ചിട്ട് പരാതിക്ക് പിന്നാലെ ഓടുന്നത്? ഈ വിവരം ഞങ്ങൾ ആ സമയത്ത് അറിഞ്ഞിരുന്നെങ്കിൽ രഞ്ജിത്തിന്റെ രോമത്തിൽ തൊടാൻ നിങ്ങൾക്ക് കഴിയില്ലായിരുന്നു. ന്യായം അറിഞ്ഞുവേണം പാർട്ടി ഓഫീസിൽ കയറാൻ. പ്രദേശത്ത് ഒരു ഉത്സവം നടക്കുന്ന സമയം കൂടിയായിരുന്നു അത്. സാമാന്യ വിവരം ഉണ്ടെങ്കിൽ ഉത്സവം നടക്കുന്ന സാഹചര്യം മനസിലാക്കേണ്ടേ? നൂറ് കണക്കിന് ആളുകൾ പങ്കെടുക്കുന്ന സ്ഥലത്ത് വന്ന് താന്തോന്നിത്തരം കാണിക്കാൻ ആരാണ് അധികാരം തന്നത്? വനിത എസ് ഐയ്ക്ക് നേരെയുള്ള CITU പെരിങ്ങോം ഏരിയ സെക്രട്ടറി എം പി ദാമോദരന്റെ ഭീഷണി ഇങ്ങനെയായിരുന്നു. സി ഐ ടി യുവിന്റെ സമര പന്തലിലെ പ്രസം​ഗത്തിലായിരുന്നു പരസ്യമായി ഈ ഭീഷണി. 

വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ പാർട്ടി ഇടപെട്ട് അന്നു തന്നെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോകുകയും ചെയ്തിരുന്നു
സി ഐ ടി യു വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയ അഫ്സൽ എന്ന ആളെയാണ് രഞ്ജിത്ത് ആക്രമിച്ചത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി