യൂറോപ്യൻ സന്ദർശനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം; ഇന്ന് പുറപ്പെടും 

Published : Oct 01, 2022, 07:02 AM ISTUpdated : Oct 01, 2022, 10:03 AM IST
 യൂറോപ്യൻ സന്ദർശനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം; ഇന്ന് പുറപ്പെടും 

Synopsis

ദില്ലിയിൽ നിന്നും ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്.

തിരുവനന്തപുരം : യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും  മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും. ഈ മാസം 12 വരെയാണ് വിവിധ രാജ്യങ്ങളിലെ  സന്ദർശനം. ദില്ലിയിൽ നിന്നും ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. തുടർന്ന് നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. സന്ദർശനത്തിൽ വീഡിയോ കവറേജ് ഉണ്ടാകും. ഇന്ത്യൻ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനം നേരത്തെ വലിയ വിവാദമായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയ സ്ഥിതിയുണ്ടായി. മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് സാഹചര്യവും സാധ്യതയും ഒരുക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരിച്ചത്. ഫിൻലന്‍ഡിലെ വിദ്യാഭ്യാസ മോഡൽ പഠിക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദർശനം. ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.  ബഹുരാഷ്ട്ര കമ്പനികൾ സന്ദർശിച്ച് നിക്ഷേപം ക്ഷണിക്കും. നോക്കിയ കമ്പനിയുമായി ചർച്ച  നടത്തും. സൈബർ രംഗത്തെ സഹകരണം ചർച്ചയാകും. ടൂറിസം ആയൂർവേദ മേഖലകളിലെ സഹകരണവും ലക്ഷ്യം. മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമാക്കിയാണ് നോര്‍വെ സന്ദര്‍ശിക്കുന്നത്. ഉരുൾപ്പൊട്ടൽ അടക്കം പ്രകൃതി ക്ഷോഭങ്ങളെ നേരിടാനുള്ള പ്രവർത്തനങ്ങളും പഠിക്കും. ലോക കേരള സഭയുടെ യൂറോപ്യൻ മേഖലാ കോൺഫറൻസ് ഇത്തവണ ലണ്ടനിലാണ് നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യുകെയാണ് സന്ദര്‍ശിക്കുക. ടൂറിസം മന്ത്രി പരീസും സന്ദര്‍ശിക്കും.

'യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണ്, ഗുണമൊന്നുമില്ല'; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

1990 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായ മന്ത്രി കെ ആര്‍ ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ്  ആയ സിലിക്കണ്‍ വാലിയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയും സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഇതിന്‍റെ തുടര്‍ച്ചയായാണ് കേരളത്തില്‍ ഒരു ടെക്നോപാര്‍ക്ക് എന്ന ആശയം രൂപപ്പെട്ടതും രാജ്യത്തെ തന്നെ ആദ്യ ഐടി പാര്‍ക്കായി അത് മാറിയതെന്നും അവകാശപ്പെടുന്നു. 

മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും സംഘവും യൂറോപ്പിലേക്ക് 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍