
തിരുവനന്തപുരം: ലോകമെമ്പാടും ബക്രീദ് ആഘോഷിക്കുന്ന ഇന്ന് ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബക്രീദ് ആശംസ. മഴക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സന്ദേശമാണ് 'ഈദുല്‍ അസ്ഹ' നല്‍കുന്നത്. ഈ മൂല്യങ്ങള്‍ ജീവിത്തില്‍ പകര്‍ത്താന്‍ ബക്രീദ് ആഘോഷം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച ആശംസാ കുറിപ്പ്
ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ബക്രീദ് ആശംസ നേര്‍ന്നു. ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സന്ദേശമാണ് 'ഈദുല്‍ അസ്ഹ' നല്‍കുന്നത്. ഈ മൂല്യങ്ങള്‍ ജീവിത്തില്‍ പകര്‍ത്താന്‍ ബക്രീദ് ആഘോഷം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ. പേമാരി സൃഷ്ടിച്ച കെടുതികള്‍ക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam