ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി; സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ, കേസെടുത്ത് പൊലീസ്

Published : Oct 13, 2026, 09:42 AM ISTUpdated : Oct 13, 2026, 09:44 AM IST
Kozhikode Medical College

Synopsis

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ചു. വടകര സ്വദേശിനി തങ്കമണിയാണ് ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ചതായി പരാതിയുള്ളത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49)യാണ് ഇന്നലെ വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. അഞ്ചാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനാണ് ശസ്ത്രക്രിയ നടത്തിയത്. ഒമ്പതിന് വാര്‍ഡിൽ പ്രവേശിപ്പിച്ചു. ഒമ്പതിന് രാത്രി തന്നെ ബ്ലീഡിംഗ്, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടായി. 10ന് ഐസിയുവിലേക്ക് വീണ്ടും മാറ്റി. 10ന് വീണ്ടും ശസ്‌ത്രക്രിയ നടത്തി. ഇന്നലെ വൈകിട്ട് അഞ്ചിനാണ് തങ്കമണി മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല ഇടത്താവളങ്ങൾക്കും നിയന്ത്രണം; സൗകര്യമില്ലെങ്കിൽ അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷം: കോൺ​ഗ്രസിനുളളിൽ കടുത്ത ഭിന്നത