
കോട്ടയം: സി പി എം ഓഫീസിൽ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒപ്പം പങ്കെടുത്ത കോൺഗ്രസ് നഗരസഭാ അധ്യക്ഷയോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി. ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജിൽ നിന്നാണ് കോട്ടയം ഡിസിസി വിശദീകരണം തേടിയത്. മന്ത്രി വി എൻ വാസവൻ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസുകാരിയായ നഗരസഭാ അധ്യക്ഷയും പങ്കെടുത്തത്.
ഏറ്റുമാനൂർ മണ്ഡലത്തിലെ റോഡ് വികസന പദ്ധതികളെ പറ്റി പറയാനാണ് മന്ത്രി വി എൻ വാസവൻ ഇന്നലെ വാർത്താ സമ്മേളനം വിളിച്ചത്. ഏറ്റുമാനൂരിലെ എംഎൽഎ ഓഫീസിൽ വെച്ചായിരുന്നു വാർത്താസമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, സ്ഥലപരിമിതി മൂലം അവസാന നിമിഷം വാർത്താ സമ്മേളനം തൊട്ടടുത്ത സി പി എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി.
മന്ത്രി ക്ഷണിച്ചത് കൊണ്ടും വിഷയം റോഡ് വികസനം ആയതുകൊണ്ട് കോൺഗ്രസുകാരിയായ നഗരസഭാ അധ്യക്ഷയായ ലൗലി ജോർജും സി പി എം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. എന്നാൽ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവായ നഗരസഭാ അധ്യക്ഷ പങ്കെടുത്തത് അനൗചിത്യം എന്നാണ് ഡിസിസി നിലപാട്.
ഈ സാഹചര്യത്തിലാണ് നഗരസഭ് അധ്യക്ഷയോട് ഡി സി സി പ്രസിഡന്റ് വിശദീകരണം തേടിയത്. എന്നാൽ, സംഭവം വിവാദമാക്കേണ്ടതില്ലന്നും താൻ കോൺഗ്രസുകാരി തന്നെയെന്നുമാണ് ലൗലി ജോര്‍ജിന്‍റെ വിശദീകരണം. വികസന വിഷയങ്ങളിൽ രാഷ്ട്രീയം പാടില്ലെന്നാണ് വിഷയത്തില്‍ വി എൻ വാസവന്‍റെ പ്രതികരണം.
ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ, റോഷി അഗസ്റ്റിന്‍ പാർലമെൻ്ററി പാർട്ടി ലീഡര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam