
പത്തനംതിട്ട : പത്തനംതിട്ടയിൽ കോൺഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിനെതിരെ അച്ചടക്ക നടപടി. ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. നേരത്തെയുണ്ടായിരുന്ന എല്ലാ ചുമതലകളിൽ നിന്നും നീക്കി. ഡിസിസി ജനറൽ സെക്രട്ടറിയുടേത് അച്ചടക്കലംഘനമാണെന്നാണ് പാർട്ടി വിലയിരുത്തൽ. ഗുരുതര തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറിന്റയും എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളിന്റെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം എം സി ഷെരീഫ് ആക്രമണം അഴിച്ചു വിട്ടത്. മുട്ടയേറിനൊപ്പം കല്ലേറുമുണ്ടായി. ചില പ്രവർത്തകർക്ക് കല്ലേറിൽ പരിക്കേറ്റു. വിഭാഗീയതയുടെ പേരിലുണ്ടായ തർക്കത്തിന്റെ ഭാഗമായായിരുന്നു ആക്രമണം അരങ്ങേറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam