എസ്ഡിപിഐ പിന്തുണയോടെ ജയം, ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല; പ്രസിഡന്റിന് പിന്നാലെ വൈസ് പ്രസിഡന്റിനെയും പുറത്താക്കി കോൺഗ്രസ്

Published : Dec 28, 2025, 12:05 PM IST
chowannur panchayat

Synopsis

വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെ കോൺഗ്രസ് പുറത്താക്കി. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെതാണ് നടപടി.

തൃശൂര്‍: എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയിൽ കോൺഗ്രസ് ഭരണം പിടിച്ച ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ വീണ്ടും നടപടി. വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെ കോൺഗ്രസ് പുറത്താക്കി. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെതാണ് നടപടി. കുന്നംകുളത്തെ പൊലീസ് മർദ്ദനത്തിന് ഇരയായ സുജിത്തിനെ സംരക്ഷിച്ച കോൺഗ്രസ് നേതാവ് വർഗീസിന്റെ ഭാര്യയാണ് സബേറ്റ. പഞ്ചായത്ത് പ്രസിഡന്റ് നിതീഷ് എ എമ്മിനെയും നേരത്തെ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നിതീഷിനെ പുറത്താക്കിയത്.

ആകെ 14 അംഗങ്ങളുള്ള ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്- 6, യുഡിഎഫ്- 5, എസ്ഡിപിഐ- 2 ബിജെപി- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ രണ്ടംഗങ്ങളും യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി നിധീഷിനെയും . വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെയും പിന്തുണച്ചു. എന്നാല്‍ എസ്ഡിപിഐ പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇരുവരോടും രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നാണ് രാജിവെക്കണമെന്ന നിര്‍ദേശമെത്തി. തുടര്‍ന്ന് ഡിസിസി നേതൃത്വം നിധീഷിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെയാണ് നിധീഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. പിന്നാലെ സബേറ്റ വർഗീസിനെതിരെ സമാനമായ നടപടി സ്ഥീകരിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാധയൊഴിപ്പിക്കാൻ അമ്മയ്ക്കൊപ്പം ജ്യോത്സ്യനടുത്തെത്തി, പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിലെത്തി, കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ