പണിമുടക്ക്, സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനൂകൂല അസാേസിയേഷൻ നേതാവിന് സസ്പെൻഷൻ

Published : Feb 02, 2024, 09:03 PM IST
പണിമുടക്ക്, സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനൂകൂല അസാേസിയേഷൻ നേതാവിന് സസ്പെൻഷൻ

Synopsis

സർക്കാർ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ്റെ പ്രവർത്തകൻ പ്രേമാനന്ദനെയും ഭാര്യയെയും ജെയിംസ് മാത്യു തടഞ്ഞിരുന്നു. പ്രേമാനന്ദന്റെ ഭാര്യ നൽകിയ പരാതിയിലാണ് ജെയിംസ് മാത്യുവിനെ സസ്പെൻ്റ് ചെയ്തത്.

തിരുവനന്തപുരം: പണിമുടക്കിന് നേതൃത്വം നൽകിയ സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനൂകൂല അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ ജെയിംസ് മാത്യുവിനെയാണ് സസ്പെൻ്റ് ചെയ്തത്.

സർക്കാർ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ്റെ പ്രവർത്തകൻ പ്രേമാനന്ദനെയും ഭാര്യയെയും ജെയിംസ് മാത്യു തടഞ്ഞിരുന്നു. പ്രേമാനന്ദന്റെ ഭാര്യ നൽകിയ പരാതിയിലാണ് ജെയിംസ് മാത്യുവിനെ സസ്പെൻ്റ് ചെയ്തത്. അതേസമയം, പ്രേമാനന്ദന്‍ സമരക്കാരുടെ ഇടയിലേക്ക് ബോധപൂർവ്വം ബൈക്ക് ഓടിച്ച് കയറ്റുകയായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് അസോഡിയേഷൻ ആരോപിച്ചു. സസ്പെൻഷൻ പ്രതികാര നടപടിയാണെന്നും അസോസിയേഷൻ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
അന്തിമ കണക്കുകൾ വ്യക്തം, 2020 തിനേക്കാൾ കുറവ്, ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിൽ 70.91 % പോളിങ്