
കൽപ്പറ്റ: വയനാട് ദുരന്തബാധിതർക്ക് വേണ്ടി കോൺഗ്രസ് വീട് നിർമിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം നടത്തുമെന്ന് സിദ്ദിഖ് എംഎൽഎ. സ്ഥലത്തിൻ്റെ അഡ്വാൻസ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 28ന് കോൺഗ്രസ് ജന്മദിനത്തിൽ വീടുകളുടെ നിർമ്മാണം തുടങ്ങാനാണ് പാർട്ടിയുടെ ആഗ്രഹം. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാൻ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിൻ്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാർട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും സിദ്ദീഖ് പറഞ്ഞു.
നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സ്ഥലത്തിൻ്റെ രജിസ്ട്രഷൻ ഈ മാസം തന്നെ നടക്കുമെന്നാണ് എംഎൽഎ പറഞ്ഞത്. 3 വാർഡുകളിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തും എന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിൻമാറിയിരിക്കുകയാണ്. എന്നാൽ, സർക്കാർ പട്ടികയിൽ ഉൾപ്പെടാതെ പോയ ദുരന്തബാധിതരെയും കോൺഗ്രസ് ഉൾപ്പെടുത്താൻ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മഗിരി, ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന നേതൃത്വം ശബരിമല കൊള്ള നടത്തുമ്പോൾ ജില്ല കമ്മിറ്റി ബ്രഹ്മഗിരി കൊള്ള നടത്തുകയാണെന്നും സിദ്ദീഖ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam